ലഹരിമരുന്ന് കടത്ത് സംഘത്തെ തകർത്തു: യുഎഇയിൽ 13 പേർ പിടിയിൽ


പ്രദീപ് പുറവങ്കര I ഗൾഫ്

അബുദാബി: ദുബായ്, ഷാർജ പോലീസ് സേനകളും ബഹ്‌റൈൻ അധികൃതരും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയ സംഘത്തെ തകർത്തു. ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളായ 13 പേരെയാണ് പിടികൂടിയത്. വിദേശത്തിരുന്ന് ലഹരി വിതരണത്തിന് നേതൃത്വം നൽകിയിരുന്ന സംഘത്തലവനെ ബഹ്‌റൈൻ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇയാളെ പിന്നീട് യുഎഇയ്ക്ക് കൈമാറി.

ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. സംഘത്തിൽ നിന്ന് 56.6 കിലോഗ്രാം മയക്കുമരുന്ന്, 8,159 ലഹരി ഗുളികകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ഇലക്ട്രോണിക് സിഗരറ്റുകൾ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്തവയ്ക്ക് ഏകദേശം 3.3 ദശലക്ഷം ദിർഹം (ഏകദേശം 9 ലക്ഷം ഡോളർ) വിലവരുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക വിതരണക്കാരെ മാത്രമല്ല, വിദേശത്തിരുന്ന് സംഘത്തെ നിയന്ത്രിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓപ്പറേഷൻ നടത്തിയത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed