ക്രെഡിറ്റ് കാർഡ് പലിശയും ഫീസും നിയന്ത്രിക്കണം; ആവശ്യം ഉന്നയിച്ച് ബഹ്റൈൻ എംപിമാർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ക്രെഡിറ്റ് കാർഡുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന അമിത പലിശയും ഫീസും നിയന്ത്രിക്കണമെന്നും ഇടപാടുകാരെ സംരക്ഷിക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അഞ്ച് ബഹ്‌റൈൻ എം.പിമാർ അടിയന്തര പ്രമേയം സമർപ്പിച്ചു. സൈനബ് അബ്ദുൽ അമീർ, ഖാലിദ് ബുനാഖ്, ഹിഷാം അൽ അവാദി, അഹമ്മദ് അൽ സല്ലൂം, മുഹമ്മദ് അൽ മാരിഫി എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുമ്പോൾ പലിശ നിരക്ക്, തിരിച്ചടവ് വ്യവസ്ഥകൾ, മറ്റ് ഫീസുകൾ എന്നിവയിൽ വ്യക്തമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഉറപ്പുവരുത്തണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിച്ചതോടെ അക്കൗണ്ട് മാനേജ്‌മെന്റ്, പിഴകൾ, കടം തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ കർശന നടപടികൾ എന്നിവയെക്കുറിച്ച് സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും പരാതികൾ ഏറുന്നതായും ഇവർ ചൂണ്ടിക്കാട്ടി.

അമിതമായ പലിശ നിരക്കുകൾ വ്യക്തികളെ വലിയ കടക്കെണിയിലേക്കും കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിടുമെന്ന് എം.പിമാർ മുന്നറിയിപ്പ് നൽകി. ധനകാര്യ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ സുതാര്യമായ ഇടപാടുകൾ ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

article-image

sdfsfd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed