ദേശീയ ഐക്യവും വികസനവും ഉറപ്പാക്കാൻ എക്സിക്യൂട്ടീവ്-നിയമനിർമ്മാണ സഭകൾ ഒത്തൊരുമിക്കണം: ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന്റെ പുരോഗതിക്കും സ്ഥിരതയ്ക്കുമായി എക്സിക്യൂട്ടീവ്, നിയമനിർമ്മാണ സഭകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഗുദൈബിയ കൊട്ടാരത്തിൽ കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ വികസനത്തിനായി ജനങ്ങൾ കാട്ടുന്ന പ്രതിബദ്ധതയും ഐക്യവും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാർഗനിർദ്ദേശങ്ങൾ രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിയിലേക്കുള്ള വ്യക്തമായ പാതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശികമായ വെല്ലുവിളികളെ നേരിടാനും ബഹ്‌റൈന്റെ ഐശ്വര്യം കാത്തുസൂക്ഷിക്കാനും പങ്കാളിത്ത ഉത്തരവാദിത്തം അനിവാര്യമാണെന്ന് കിരീടാവകാശി ഓർമ്മിപ്പിച്ചു.

വികസന പദ്ധതികൾക്ക് നിയമനിർമ്മാണ സഭകൾ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. സ്ഥാപനങ്ങൾ തമ്മിലുള്ള ഈ സുതാര്യമായ സഹകരണം പൗരന്മാരുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്ന് സഭാ അധ്യക്ഷന്മാരും അഭിപ്രായപ്പെട്ടു.

article-image

sasf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed