ഇറാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ പ്രത്യാക്രമണം; മുന്നറിയിപ്പുമായി ട്രംപ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ/ദോഹ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താനിൽ നടക്കുന്ന ചർച്ചകളിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന് നേരെ ആക്രമണം നടത്താൻ അത്യാധുനിക ആയുധങ്ങളുമായി യുഎസ് യുദ്ധക്കപ്പലുകൾ സജ്ജമാണെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
"ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ആയുധങ്ങളും വെടിക്കോപ്പുകളുമാണ് ഇപ്പോൾ കപ്പലുകളിൽ നിറയ്ക്കുന്നത്. മുൻപ് നാം നടത്തിയതിനേക്കാൾ ശക്തമായ തിരിച്ചടിയായിരിക്കും ഇത്തവണ ഉണ്ടാകുക. ഒരു കരാറിൽ എത്താൻ സാധിച്ചില്ലെങ്കിൽ ഈ ആയുധങ്ങൾ ഞങ്ങൾ അതീവ ഫലപ്രദമായി ഉപയോഗിക്കും," ട്രംപ് പറഞ്ഞു. നേരത്തെ തന്റെ 'ട്രൂത്ത് സോഷ്യൽ' നെറ്റ്വർക്കിൽ "ലോകത്തെ ഏറ്റവും ശക്തമായ റീസെറ്റ് (RESET)" എന്ന് ട്രംപ് കുറിച്ചത് ഈ സൈനിക നീക്കത്തെക്കുറിച്ചാണെന്ന് കരുതപ്പെടുന്നു.
ഇറാനുമായുള്ള നിർണ്ണായക ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തിയിട്ടുണ്ട്. വാഷിംഗ്ടണിനെ കബളിപ്പിക്കാൻ ശ്രമിക്കരുത് എന്ന കർശന മുന്നറിയിപ്പോടെയാണ് വാൻസ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
asdfasf




