ഹോർമുസ് കടലിടുക്കിൽ പുതിയ യാത്രാ നിർദ്ദേശവുമായി ഇറാൻ; കപ്പലുകൾ ബദൽ പാത സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര I അന്തർദേശീയം

ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബദൽ പാതകൾ സ്വീകരിക്കണമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നിർദ്ദേശിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കടലിൽ സ്ഥാപിച്ചിട്ടുള്ള മൈനുകളിൽ തട്ടി അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ യാത്രാ ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന ഭൂപടവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഒമാൻ കടലിൽ നിന്ന് പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ ലാറക് ദ്വീപിന് വടക്ക് വശത്തുകൂടി സഞ്ചരിക്കണം. മറുദിശയിൽ പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തേക്ക് പോകുന്ന കപ്പലുകൾ ലാറക് ദ്വീപിന് തെക്ക് ഭാഗത്തുകൂടി ഒമാൻ കടലിലേക്ക് യാത്ര തുടരണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇറാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

article-image

sdgxg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed