പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസം തികയും മുൻപേ ഉലഞ്ഞ് വെടിനിർത്തൽ കരാർ; ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു


ശാരിക I അന്തർദേശീയം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് 24 മണിക്കൂർ പിന്നിടുമ്പോൾ ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ. ഇസ്രായേലും ഇറാനും മധ്യസ്ഥരായ പാകിസ്ഥാനും ധാരണ അംഗീകരിച്ചിരുന്നെങ്കിലും കരാറിലെ വിള്ളലുകൾ ഇതിനോടകം തന്നെ ദൃശ്യമായിക്കഴിഞ്ഞു.

ലബനനിൽ ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഈ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഹിസ്ബുള്ളയ്ക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും വലിയ പ്രഹരമാണ് ഇതെന്നും ആവശ്യമെങ്കിൽ ഇറാനെതിരെ വീണ്ടും യുദ്ധം തുടങ്ങുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. എന്നാൽ, ലബനനിലെ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇറാനുമായി നിർണ്ണായക ചർച്ചകൾ നടത്തും. ആഗോള ഇന്ധന വിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതമായിരിക്കും ചർച്ചയിലെ പ്രധാന വിഷയം. അനുമതിയില്ലാതെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യം വെച്ച് തകർക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.

കരാറിലെ 10 പ്രധാന നിർദ്ദേശങ്ങളിൽ മൂന്നെണ്ണം ഇതിനോടകം തന്നെ ലംഘിക്കപ്പെട്ടതായി ഇറാഖ് പാർലമെന്റ് സ്പീക്കർ ആരോപിച്ചു. എങ്കിലും ഇത്തരം ഉടമ്പടികളിൽ തുടക്കത്തിൽ ചില അസ്ഥിരതകൾ സ്വാഭാവികമാണെന്നാണ് അമേരിക്കയുടെ നിലപാട്. മേഖലയിൽ സമാധാനം നിലനിർത്താനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്.

article-image

dgdfgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed