സ്ത്രീവിരുദ്ധ പരാമർശം; രമേഷ് പിഷാരടിക്കെതിരെ മഹിള മോർച്ച പരാതി നൽകി
ശാരിക l കേരളം
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ മഹിള മോർച്ച പൊലീസിൽ പരാതി നൽകി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയത്. ബലാത്സംഗങ്ങളെ വ്യക്തിപരമായ കാര്യങ്ങളായി ചിത്രീകരിക്കുക വഴി ഇരകളെയും സ്ത്രീത്വത്തെയും പിഷാരടി അവഹേളിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയ പിഷാരടിക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കവിതാ മേനോൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിമാറുന്നത്. വിഷയത്തിൽ യുഡിഎഫ് കേന്ദ്രങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
asdsd
