'തീക്കൊള്ളികൊണ്ട് തല ചൊറിയരുത്'; തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിക്ക് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്


ഷീബ വിജയൻ

കണ്ണൂർ: സിപിഎം വിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളിൽ നിന്ന് ഗോവിന്ദൻ പിന്മാറണമെന്നും 'തീക്കൊള്ളികൊണ്ട് തല ചൊറിയാൻ നിൽക്കരുത്' എന്നും രാഗേഷ് പറഞ്ഞു.

തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം നടന്ന പോലീസ് റെയ്ഡിന് പിന്നിൽ ഗോവിന്ദന്റെ പരാതിയാണെന്നും എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിക്കെതിരെ മോശം പൊതുബോധം സൃഷ്ടിക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. പാർട്ടിക്കാരെ പ്രകോപിപ്പിക്കുന്ന ഇത്തരം പണികൾ എടുക്കരുതെന്ന് അദ്ദേഹം ആവർത്തിച്ചു.

തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

article-image

asadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed