യാത്രയയപ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പ്രമുഖ അധ്യാപകനും പ്രഭാഷകനുമായ സജ്ജാദ് ബിൻ അബ്ദുൽറസാഖിന് അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവാർനെസ്സ് സെന്റർ മലയാള വിഭാഗം മനാമ യൂണിറ്റും QHLS വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ദീർഘകാലം അൽ മന്നാഇ മലയാളം വിംഗിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അദ്ദേഹം, തന്റെ കർമ്മപഥത്തിലെ പുതിയ ദൗത്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

യൂണിറ്റ് പ്രസിഡന്റ് അബ്ദു ലത്വീഫ് ആല്യമ്പത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സിദ്ദീഖ് മനാമ സ്വാഗതം ആശംസിച്ചു. സൈനബ് ബിന്ത് ബിനു ഇസ്മായിലിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഹംസ അമേത്ത്, ബിനു ഇസ്മായിൽ, ഓ. വി. ഷംസീർ, മുഹമ്മദ് ഷഹബാസ്, അഷ്‌റഫ്‌ ടി.കെ., സിറാജ്, ഇസ്ഹാഖ്, അബ്ദു റഹ്മാൻ പാലിക്കണ്ടി, സാഫിർ അഷ്റഫ്, ഷഹീബ് മൊയ്തൂട്ടി എന്നിവർ ആശംസകൾ നേർന്നു.

റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർത്ഥികളായ അമ്മാർ ബിൻ ഷംസീർ, ആഹിൽ ബിൻ അഷ്‌റഫ്‌, ഉമൈർ ബിൻ ഇസ്മായിൽ, ആമിർ ബിൻ അബ്ദുൽ ലത്തീഫ് എന്നിവർ തങ്ങളുടെ പ്രിയ അധ്യാപകനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. യൂണിറ്റ് പ്രതിനിധികളുടെ ഉപഹാര സമർപ്പണത്തിന് ശേഷം സജ്ജാദ് ബിൻ അബ്ദുൽറസാഖ് മറുപടി പ്രഭാഷണം നടത്തി. യൂണിറ്റ് ട്രഷറർ അബ്ദുൽ വഹാബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

asdasas

You might also like

  • NEC

Most Viewed