സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ഈസ ടൗൺ: ബഹ്റൈനിലെ ഏറ്റവും പഴയതും, വലുതുമായ സ്കൂളുകളിൽ പ്രധാനപ്പെട്ട ഇന്ത്യൻ സ്കൂളിന്റെ ഈസ ടൗൺ, റിഫ ക്യാമ്പസുകളിലായി ഏകദേശം 400,000 ബഹ്‌റൈനി ദിനാർ ചെലവിൽ നടപ്പിലാക്കുന്ന 'സ്മാർട്ട് ക്ലാസ്റൂം' പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. പഠനനിലവാരം ഉയർത്തുന്നതിന്റ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി 11,500-ഓളം വരുന്ന വിദ്യാർത്ഥികൾക്ക് ഗുണകരാമുകമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. സെയിൻ ബിസിനസ്സുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂളിലെ 350 ക്ലാസ്റൂമുകളാണ് അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നത്. ഈസ ടൗൺ ക്യാമ്പസിലെ 225 ക്ലാസ്റൂമുകളും റിഫ ക്യാമ്പസിലെ 125 ക്ലാസ്റൂമുകളും ലൈബ്രറികളും ലാബുകളും ഇതിന്റെ ഭാഗമായി നവീകരിച്ചു. ഓരോ ക്ലാസ്റൂമിലും ഹൈക്ക് വിഷന്റെ 86 ഇഞ്ച് 4K ഇൻ്ററാക്ടീവ് ഡിസ്പ്ലേകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 14.0 വേർഷനിൽ പ്രവർത്തിക്കുന്ന ഈ പാനലുകളിൽ ഒരേസമയം 40 പേർക്ക് വരെ സ്പർശിച്ച് സംവദിക്കാനാകും. കൂടാതെ, സുരക്ഷ മുൻനിർത്തി സ്മാർട്ട് മോഷൻ ഡിറ്റക്ഷൻ സൗകര്യമുള്ള ക്യാമറകളും ക്യാമ്പസുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും പഠനത്തുടർച്ചയ്ക്കും സ്കൂൾ മുൻഗണന നൽകുന്നുണ്ടെന്നും കോവിഡ് കാലത്തെ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് ഏത് വെല്ലുവിളികളെയും നേരിടാൻ സ്കൂൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. രക്ഷിതാക്കളുടെ ആശങ്കകൾ പരിഗണിച്ചുകൊണ്ട് ഏപ്രിൽ മാസത്തെ ട്രാൻസ്‌പോർട്ട് ഫീ നിലവിൽ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി വ്യക്തമാക്കിയ ഭാരവാഹികൾ, നേരത്തേ തന്നെ എജിഎമിന്റെ അംഗീകാരത്തോടെ ട്രാൻസ്പോർട്ട് കമ്പനിയുമായി ഓരോ പഠന വർഷത്തെയും പത്ത് മാസത്തെ ട്രാൻസ്പോർട്ട് സൗകര്യം നൽകാനുള്ള കരാറാണ് നൽകിയിരിക്കുന്നതെന്നും അറിയിച്ചു. 2025 സെപ്തംബർ മാസം മുതൽ 2029 ജൂൺ മാസം വരെയുള്ള കാലയളിവിലേയ്ക്കാണ് കാരാർ പുതുക്കിയിരിക്കുന്നത്. സ്കൂൾ മെഗഗാഫെയറിൽ നിന്നുണ്ടാക്കിയ നാൽപ്പതിനായിരത്തോളം ദിനാറിന്റെ ലാഭം ആകെയുള്ള വിദ്യാർത്ഥികളിൽ നാലായിരത്തോളം പേർ ട്രാൻസ്പോർട്ട് സൗകര്യം ഉപയോഗിക്കാത്തത് കാരണം ട്രാൻസ്പോർട്ട് ചിലവിലേയ്ക്ക് വക മാറ്റാൻ സാധിക്കില്ലെന്നും ചെയർമാൻ വ്യക്തമാക്കി.

ഇന്ത്യൻ എംബസിയുടെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും സഹകരണത്തോടെ ജെഇഇ (JEE) പരീക്ഷയുടെ രണ്ടാം സെഷൻ ഏപ്രിൽ 2-ന് വിജയകരമായി സംഘടിപ്പിച്ചുവെന്നും, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗൾഫ് ടോപ്പറായി മാറിയ ശ്രേയ മനോജിന്റെ നേട്ടം സ്കൂളിന് അഭിമാനമായെന്നും പറഞ്ഞ ചെയർമാൻ പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ സോളാർ പാനൽ പദ്ധതി അവസാന ഘട്ടത്തിലാണെന്നും അറിയിച്ചു. ഏപ്രിൽ 6-ന് പുതിയ അധ്യയന വർഷം ഔദ്യോഗിക നിർദ്ദേശങ്ങൾക്കനുസരിച്ച് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

article-image

gd

You might also like

  • NEC

Most Viewed