18,000-ത്തിലധികം അനാഥ കുട്ടികൾക്ക് തണലായി ബഹ്‌റൈൻ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: അറബ് അനാഥ ദിനത്തോടനുബന്ധിച്ച്, രാജ്യത്തെ അനാഥരായ കുട്ടികളെ ശാക്തീകരിക്കുന്നതിനും അവർക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ബഹ്‌റൈൻ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ. കാരുണ്യ പ്രവർത്തന രംഗത്ത് 25 വർഷം പിന്നിടുന്ന ഫൗണ്ടേഷൻ, കുട്ടികളുടെ വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിരന്തരമായ പിന്തുണ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണ് നൽകുന്നതെന്ന് ആക്ടിംഗ് സെക്രട്ടറി ജനറൽ ഇബ്രാഹിം ദൽഹാൻ അൽ ദോസരി പറഞ്ഞു. ഫൗണ്ടേഷന്റെ ദൗത്യം ശക്തിപ്പെടുത്തുന്നതിൽ ഭരണനേതൃത്വം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ പതിനെണ്ണായിരത്തിലധികം (18,000+) അനാഥ കുട്ടികൾക്കാണ് ഫൗണ്ടേഷൻ വിവിധ രീതിയിലുള്ള പിന്തുണകൾ നൽകിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സ്വാധീനമുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.

കുട്ടികളെ സമൂഹത്തിലെ സജീവ അംഗങ്ങളായി വളർത്തുന്നതിനും അവർക്ക് ആവശ്യമായ വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും നൽകുന്നതിനും മുൻഗണന നൽകുന്നതായി അൽ ദോസരി വ്യക്തമാക്കി.

article-image

dadsewew

You might also like

  • NEC

Most Viewed