കേരളത്തിൽ ലൗ ജിഹാദെന്ന് ആർ. ശ്രീലേഖ; തനിക്ക് പോലും മോശം അനുഭവം ഉണ്ടായപ്പോൾ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും മുൻ ഡിജിപി


ശാരിക l കേരളം

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സർക്കാർ ഈ വിഷയത്തിൽ ബോധപൂർവം കണ്ണടയ്ക്കുകയാണെന്നും മുൻ ഡിജിപി ആർ. ശ്രീലേഖ ആരോപിച്ചു. അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പോലും ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. ശാസ്തമംഗലത്ത് പരിമിതമായ അതിഥികൾ മാത്രം പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് ശ്രീലേഖ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയത്.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവേ, ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും മോശം അനുഭവം ഉണ്ടായപ്പോൾ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്ന് അവർ വെളിപ്പെടുത്തി. ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് സമാനമായ ദുരനുഭവം ഉണ്ടായിട്ടും സർക്കാർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും ഇത്തരത്തിലുള്ള ഉദാസീനതയാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകാൻ പ്രധാന കാരണമെന്നും അവർ പറഞ്ഞു. ദൈവ വിശ്വാസമില്ലാത്തവരും ആത്മീയതയുമായി ബന്ധമില്ലാത്തവരുമായ മന്ത്രിമാർ ഭരിക്കുന്ന സർക്കാർ സ്ത്രീപീഡന കേസുകൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്ന് അവർ വിമർശിച്ചു. പോലീസിലെ അമിതമായ രാഷ്ട്രീയ സ്വാധീനമാണ് സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാതാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിലെ സ്ത്രീകളുടെ ഉന്നമനം സാധ്യമാകണമെങ്കിൽ നിലവിലെ സർക്കാർ മാറണമെന്നും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ഭരണം വന്നാൽ മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളൂ എന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. എൻഡിഎ അധികാത്തിൽ വരുന്നതോടെ നിയമങ്ങളിലും പോലീസിന്റെ പ്രവർത്തന രീതിയിലും കാതലായ മാറ്റങ്ങൾ വരുമെന്നും അത്തരമൊരു സംവിധാനത്തിലൂടെ മാത്രമേ സമൂഹത്തിൽ നീതി നടപ്പിലാക്കാൻ സാധിക്കൂ എന്നും അവർ അവകാശപ്പെട്ടു.

article-image

ddfhf

You might also like

  • NEC

Most Viewed