ടി.പി. കേസ്: ജ്യോതി ബാബുവിന് ജാമ്യം, ഹൈക്കോടതി നല്‍കിയ ജീവപര്യന്തം സുപ്രിംകോടതി മരവിപ്പിച്ചു
ഷീബ വിജയൻ
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം. നേതാവുമായ ജ്യോതി ബാബുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് കോടതി നടപടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതി ബാബു സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് ഈ ഇളവ്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ജ്യോതി ബാബുവിന് നിലവിൽ ഡയാലിസിസ് ആവശ്യമാണെന്നും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന സർക്കാരും ഈ നിലപാടിനെ കോടതിയിൽ പിന്തുണച്ചു. എന്നാൽ, പ്രതിക്ക് ജാമ്യം നൽകുന്നതിനെ കെ.കെ. രമ എം.എൽ.എ കോടതിയിൽ ശക്തമായി എതിർത്തുവെങ്കിലും സുപ്രീം കോടതി അത് അംഗീകരിച്ചില്ല.
ASSADDSA


