പുതുയുഗ യാത്ര വേദിയിൽ തിക്കും തിരക്കും; നേതാക്കളോട് ക്ഷോഭിച്ച് വി.ഡി. സതീശൻ
ഷീബ വിജയൻ
ഇടുക്കി: യുഡിഎഫിന്റെ പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയിൽ സംഘടിപ്പിച്ച വേദിയിലുണ്ടായ തിക്കിലും തിരക്കിലും നേതാക്കളോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസംഗത്തിനിടെ ബഹളം വെച്ച നേതാക്കളോട് മാറിനിൽക്കാനും മിണ്ടാതിരിക്കാനും അദ്ദേഹം കർശന നിർദ്ദേശം നൽകി. കുറ്റ്യാടിയിലെ വേദിയിലുണ്ടായ സമാനമായ തിരക്ക് നേരത്തെ വിവാദമായിരുന്നു, ഇതിന് പിന്നാലെയാണ് അടിമാലിയിലും സമാന സംഭവം ആവർത്തിച്ചത്.
സിപിഎമ്മിനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് സതീശൻ ഉന്നയിച്ചത്. സിപിഎമ്മിന് രക്തസാക്ഷികൾ ഉണ്ടാകുന്നത് ബമ്പർ അടിക്കുന്നത് പോലെയാണെന്നും ഉടനെ പിരിവ് തുടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. വർഗീയതയോട് യുഡിഎഫ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ച് ഉപാധിരഹിതമായി പട്ടയം നൽകുമെന്നും വന്യജീവി ആക്രമണം തടയാൻ ആധുനിക രീതികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.
QWDWSEQQW


