കെ സി എ - ബി എഫ് സി റമദാൻ ക്രിക്കറ്റ് ടൂർണമെന്റ് 26-ന് തുടങ്ങും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കേരള കാത്തലിക് അസോസിയേഷനും (കെ സി എ) ബി എഫ് സി ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 26-ന് ആരംഭിക്കും. സെഗ്‍യ്യയിലെ കെ സി എ ഗ്രൗണ്ടിൽ രാത്രി ഏഴ് മണി മുതലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

article-image

സ്‌പോർട്‌സ് സെക്രട്ടറി നിക്സൺ വർഗീസ്, ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. അഞ്ച് ഓവർ ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ 20-ലധികം ടീമുകൾ മാറ്റുരയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് കളിക്കാരും മൂന്ന് സബ്സ്റ്റിറ്റ്യൂട്ടുകളും ഉൾപ്പെടുന്നതാണ് ഒരു ടീം. 25 ദിനാറാണ് രജിസ്ട്രേഷൻ ഫീസ്.

article-image

വിജയികൾക്ക് 300 ഡോളറും വിന്നേഴ്സ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 150 ഡോളറും റണ്ണർ-അപ്പ് ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ, മാൻ ഓഫ് ദി ഫൈനൽ തുടങ്ങിയ വ്യക്തിഗത പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 39719888 (ആന്റോ ജോസഫ്), 39790112 (നിക്സൺ വർഗീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dsfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed