ഇന്ത്യൻ ക്ലബ് മെമ്പേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് മെമ്പേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ക്ലബ് അംഗങ്ങൾക്കായി മാത്രം സംഘടിപ്പിച്ച മത്സരങ്ങളിൽ നിരവധി താരങ്ങളാണ് മാറ്റുരച്ചത്. ടൂർണമെന്റിലെ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള ട്രോഫി വിതരണവും ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അംഗങ്ങൾക്കിടയിൽ കായികക്ഷമതയും സൗഹൃദവും വളർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ചവർക്കും ആവേശത്തോടെ പങ്കെടുത്ത താരങ്ങൾക്കും ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ നന്ദി രേഖപ്പെടുത്തി. ക്ലബ് ഭാരവാഹികളും നിരവധി ബാഡ്മിന്റൺ പ്രേമികളും സമാപന ചടങ്ങിൽ സംബന്ധിച്ചു.

article-image

sddsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed