ഫുട്പാത്ത് കാൽനടയാത്രക്കാർക്ക്; നിയമലംഘകനെ വിറപ്പിച്ച പ്രഭാവതിയമ്മയ്ക്ക് കൈയടി, യുവാവിന്റെ ലൈസൻസ് തെറിച്ചു


ശാരിക l കേരളം

കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ച യാത്രികനെ തടഞ്ഞുനിർത്തിയ പ്രഭാവതിയമ്മയുടെ നടപടിക്ക് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. നിയമലംഘനം നടത്തിയ സ്‌കൂട്ടർ ഡ്രൈവറുടെ ലൈസൻസ് എംവിഡി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞദിവസം ഫുട്പാത്തിലൂടെ പാഞ്ഞുവന്ന സ്‌കൂട്ടർ യാത്രികനെ പ്രഭാവതിയമ്മ തടയുകയും വണ്ടി റോഡിലേക്ക് തന്നെ ഇറക്കിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഭാവതിയമ്മയുമായി സംസാരിച്ചിരുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് അവർ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്. ഫുട്പാത്തിലൂടെ പോകാൻ ശ്രമിച്ച യാത്രികനോട് വഴങ്ങാതെ തന്റെ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയും ശാരീരികമായി തടഞ്ഞും പ്രഭാവതിയമ്മ നടത്തിയ പോരാട്ടം വലിയ ജനശ്രദ്ധയാണ് നേടിയത്. ഒടുവിൽ വയോധികയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തോറ്റ് യാത്രികന് വണ്ടി റോഡിലേക്ക് തന്നെ ഇറക്കി പോകേണ്ടി വരികയായിരുന്നു.

article-image

ു്ിു

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed