ടെലിഗ്രാം തട്ടിപ്പുകൾ: ജാഗ്രതാനിർദ്ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്


ഷീബ വിജയൻ
കുവൈത്ത് സിറ്റി: ദ്രുതഗതിയിൽ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന ടെലിഗ്രാം ഗ്രൂപ്പുകളെയും ചാനലുകളെയും വിശ്വസിക്കരുതെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ കള്ളപ്പണം വെളുപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകൾക്കുമാണ് ഉപയോഗിക്കപ്പെടുന്നത്.

ചെറുകിട നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ച് വിവിധ വ്യക്തികളിലൂടെ കൈമാറി ഉറവിടം മറച്ചുവെക്കുന്ന രീതിയാണ് തട്ടിപ്പുകാർ പിന്തുടരുന്നത്. ഇത്തരം സംഘങ്ങളിൽ ചേരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും നിയമനടപടികൾക്കും കാരണമാകുമെന്ന് ബാങ്ക് വ്യക്തമാക്കി. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ബാങ്ക് അഭ്യർത്ഥിച്ചു.

article-image

qssasaddsa

You might also like

  • NEC

Most Viewed