ഇന്ത്യ-യു.എസ് വ്യാപാര കരാർ: ഓഹരി വിപണിയിൽ ചരിത്ര മുന്നേറ്റം
ഷീബ വിജയൻ
അമേരിക്കയുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. സെൻസെക്സ് 2,400 പോയിന്റിലധികം ഉയർന്ന് 85,000 എന്ന റെക്കോഡ് നിലവാരത്തിലേക്ക് അടുത്തു. നിഫ്റ്റി 26,300 കടന്നു. രൂപയുടെ മൂല്യത്തിലും വലിയ വർദ്ധനവുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ ചർച്ചയുടെ ഫലമായാണ് ഈ കരാർ ഉണ്ടായത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചു എന്നതാണ് കരാറിലെ പ്രധാന നേട്ടം. ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവ് നൽകുകയും ചെയ്യും. ഈ കരാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്കും വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.
qwswswwsdeqaswa


