മെറ്റയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്: 'നിയമം പാലിക്കണം, അല്ലെങ്കിൽ ഇന്ത്യ വിടാം'
ഷീബ വിജയൻ
വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രീംകോടതി. പൗരന്മാരുടെ വ്യക്തിവിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ ഇന്ത്യയിലെ സേവനം അവസാനിപ്പിച്ച് മടങ്ങാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
വാട്സ്ആപ്പിന്റെ 2021-ലെ സ്വകാര്യതാ നയവും ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളുമായി പങ്കിടാനുള്ള നീക്കവുമാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. പൗരന്മാരുടെ സ്വകാര്യത മൗലികാവകാശമാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാൻ ടെക് ഭീമന്മാരെ അനുവദിക്കില്ലെന്നും കോടതി ആവർത്തിച്ചു.
ersswefaewaqw


