ഐഫോൺ പ്രേമികൾക്ക് ആപ്പിളിന്റെ വാലന്റൈൻസ് ഡേ ഓഫറുകൾ


ഷീബ വിജയൻ

വാലന്റൈൻസ് ഡേ പ്രമാണിച്ച് ഐഫോൺ ഉൾപ്പെടെയുള്ള തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ആപ്പിൾ വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഐഫോൺ 17 സീരീസിനും മാക്ബുക്ക് മോഡലുകൾക്കുമാണ് പ്രധാനമായും ഇളവുകൾ ലഭിക്കുക. ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഐഫോൺ 17 സീരീസിന് 5,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

പഴയ സ്മാർട്ട്‌ഫോണുകൾ കൈമാറ്റം ചെയ്യുന്നതിലൂടെ 64,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. മാക്ബുക്ക് എയർ, പ്രോ മോഡലുകൾക്ക് 10,000 രൂപ വരെയും ആപ്പിൾ വാച്ച്, ഐപാഡ് എന്നിവയ്ക്ക് 2,000 മുതൽ 6,000 രൂപ വരെയും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും പ്രമുഖ റീസെല്ലർമാരുടെ പക്കലും ഫെബ്രുവരി പകുതി വരെ ഈ ഓഫറുകൾ ലഭ്യമായിരിക്കും.

article-image

aswdasdesda

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed