എപ്സ്റ്റീൻ കേസ്: ബിൽ ക്ലിന്റണും ഹിലരിയും മൊഴി നൽകും
ഷീബ വിജയൻ
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ഭാര്യ ഹിലരിയും അന്വേഷണ കമ്മീഷന് മുന്നിൽ മൊഴി നൽകാൻ സമ്മതിച്ചു. എപ്സ്റ്റീൻ ഫയലുകളിൽ ക്ലിന്റന്റെ ചിത്രങ്ങൾ ഉൾപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു. അന്വേഷണവുമായി ഇരുവരും പൂർണ്ണമായും സഹകരിക്കുമെന്ന് ക്ന്റന്റെ വക്താവ് അറിയിച്ചു.
എപ്സ്റ്റീന്റെ വിമാനത്തിൽ താൻ മുൻപ് സഞ്ചരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച ക്ലിന്റൺ അതിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എപ്സ്റ്റീന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്ക പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിൽ ലോകത്തെ പല പ്രമുഖർക്കും എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് പരാമർശമുണ്ട്.
qeweweqwweq


