ഖത്തറിലെ അൽ ഖോറിൽ ഉൽക്കാശില കണ്ടെത്തി
ഷീബ വിജയൻ
ഖത്തറിലെ അൽ ഖോറിൽ പുതിയൊരു ഉൽക്കാശില കൂടി കണ്ടെത്തിയതായി ഖത്തർ അസ്ട്രോണമിക്കൽ സെന്റർ മേധാവി ശൈഖ് സൽമാൻ ബിൻ ജബീർ ആൽഥാനി അറിയിച്ചു. 'കോസ്മിക് ഗ്ലാസ്' എന്നറിയപ്പെടുന്ന ടെക്റ്റൈറ്റ് വിഭാഗത്തിൽപ്പെട്ട ശിലയാണിത്. വിശദമായ പരിശോധനയിൽ ഇതിൽ ഇരുമ്പിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ പ്രദേശത്തുനിന്ന് മറ്റൊരു ഉൽക്കാശില കൂടി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ ശിലയും കണ്ടെത്തിയത്. വലിയ വലിപ്പമുള്ള ഇത്തരം ഉൽക്കാശിലകളുടെ കണ്ടെത്തൽ രാജ്യത്തെ അസ്ട്രോണമിക്കൽ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
cxzcxzcxz

