ജനസേവനത്തിന് എം.എൽ.എ ആകേണ്ടതില്ലെന്ന് എം. മുകേഷ് എം.എൽ.എ
ശാരിക / തിരുവനന്തപുരം
ജനങ്ങളെ സേവിക്കാൻ എം.എൽ.എ പദവി നിർബന്ധമില്ലെന്നും പാർട്ടിയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടതെന്നും എം. മുകേഷ് എം.എൽ.എ വ്യക്തമാക്കി. പൊതുപ്രവർത്തനം തുടരുമെന്നും പാർട്ടി നൽകുന്ന ഏത് ചുമതലയും മികച്ച രീതിയിൽ നിർവ്വഹിക്കുക എന്നതാണ് തന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം താൻ പ്രകടിപ്പിച്ചിട്ടില്ലെന്നും എല്ലാം പാർട്ടിയുടെ തീരുമാനത്തിന് വിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എ എന്ന നിലയിൽ തനിക്ക് ലഭിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
dsdfds

