ഇൻഡോർ ദുരന്തം: കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നത് സ്ഥിരീകരിച്ചു; മരണം 14 ആയി
ഷീബ വിജയൻ
ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ 14 പേരുടെ മരണത്തിനിടയാക്കിയത് ജല അതോറിറ്റി വിതരണം ചെയ്ത മലിനജലമാണെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പിൽ കലർന്നതാണ് ദുരന്തത്തിന് കാരണമായത്. 1,400-ലധികം ആളുകൾക്ക് ഛർദ്ദിയും വയറിളക്കവും ബാധിച്ചിട്ടുണ്ട്.
ഭഗീരത്പുരയിലെ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് വില്ലനായത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് അയച്ചു. നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെ കമ്മീഷൻ വിമർശിച്ചു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. നിലവിൽ 200-ഓളം പേർ ചികിത്സയിലാണ്.
dfsdfsdfas