ഇൻഫോസിസ് ഓഹരി വ്യാപാരം യു.എസിൽ സസ്പെൻഡ് ചെയ്തു
ഷീബ വിജയൻ
ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി വ്യാപാരം ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സസ്പെൻഡ് ചെയ്തു. ഓഹരി വില അപ്രതീക്ഷിതമായി 40 ശതമാനം കുതിച്ചുയർന്നതാണ് കാരണം. ഇൻഫോസിസ് എ.ഡി.ആർ ഓഹരികൾ 26.62 ഡോളറിലേക്ക് ഉയർന്നപ്പോൾ ഇന്ത്യൻ വിപണിയിൽ വില 1638 രൂപയായിരുന്നു. വിപ്രോയുടെ ഓഹരി വിലയിലും ഏഴ് ശതമാനം വർദ്ധനവുണ്ടായി. യു.എസിൽ പണപ്പെരുപ്പം കുറഞ്ഞത് ഐ.ടി കമ്പനികൾക്ക് കൂടുതൽ ബിസിനസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുതിപ്പ്.
asdsdasad
