മെമ്മറി കാർഡിലെ ഉള്ളടക്കം കണ്ടു, അതിൽ കൂട്ടബലാത്സംഗമില്ല; അപ്പീല്‍ നല്‍കും: അഭിഭാഷകൻ
ഷീബ വിജയൻ
കൊച്ചി: പ്രതികളുടെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ. എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്‍റെ അഭിഭാഷകനാണ് ടി.ആര്‍.എസ് കുമാര്‍. രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് അഭിഭാഷകന്‍ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
""നടി അക്രമിക്കപ്പെട്ട കേസില്‍ നാലാം പ്രതിക്കു വേണ്ടി കേസ് നടത്തുകയും പ്രതികളെയും നിയമത്തിന്‍റെയും സാക്ഷിമൊഴികളുടെയും മെമ്മറി കാര്‍ഡിന്‍റെ ഉള്ളടക്കത്തെയും മുന്‍നിർത്തി വെറുതേ വിടണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ട ഒരു അഭിഭാഷകനാണ്. പ്രതികളെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതും വിധി വന്നതിനു ശേഷവും ജുഡീഷ്യറിയെ അപമാനിക്കുന്നതും ഉചിതമായ നടപടിയല്ല.
അതിജീവിതയ്ക്കും സര്‍ക്കാരിനും വിധി ന്യായത്തില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ ക്രിമിനല്‍ നടപടിക്രമം പാലിച്ച് അപ്പീല്‍ നൽകാൻ തടസങ്ങള്‍ ഇല്ല. ഞാനും ഈ വിധിയുടെ പിശകുകള്‍ ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കുന്നുണ്ട്. ഈ കേസിലെ മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ട ഒരു അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ബലാത്സംഘം അല്ല എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
പ്രതികള്‍ കൂട്ടബലാത്സംഘം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതു ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇനി ഇതു സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചയ്ക്കാണെങ്കില്‍ പൊതുസമൂഹത്തോടു നാലാം പ്രതിക്കു വേണ്ടി സംസാരിക്കാന്‍ തയാറാണ്' - അഭിഭാഷകൻ പറഞ്ഞു.
അതേസമയം, അഞ്ചും ആറും പ്രതികളായ വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിനു കാല താമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തു ജാമ്യത്തില്‍ വിടണമെന്നാണ് ആവശ്യം.
asasdsadasd
