നടി ആക്രമിക്കപ്പെട്ട കേസ്: വിധിയിൽ നിരാശ പ്രകടിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ
ശാരിക / കൊച്ചി
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽനിന്നു പരിപൂർണ നീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ അഭിപ്രായപ്പെട്ടു. കോടതി വിധിച്ച ശിക്ഷാവിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. IPC 376-D പ്രകാരം പാർലമെന്റ് നിർണയിച്ച ഏറ്റവും മിനിമം ശിക്ഷ മാത്രമാണ് ഈ കോടതി നൽകിയിട്ടുള്ളതെന്നും, ശിക്ഷാവിധിയിൽ താൻ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ പറഞ്ഞു.
കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം. ശിക്ഷാവിധി സമൂഹത്തിന് അങ്ങേയറ്റം തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ശിക്ഷാവിധി കുറഞ്ഞുപോയതിൽ അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുന്നുവെന്നും അജകുമാർ വ്യക്തമാക്കി. പ്രോസിക്യൂഷന് ഇത് തിരിച്ചടിയാണോ എന്ന ചോദ്യത്തിന്, തെളിവുകൾ ഉള്ളതുകൊണ്ടാണല്ലോ പ്രതികളെ ശിക്ഷിച്ചതെന്നും അതുകൊണ്ട് ഇതൊരു തിരിച്ചടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തെളിവുകളിൽ ഏതാണ് കോടതി സ്വീകരിക്കാതിരുന്നതെന്ന് വിധി പകർപ്പ് വായിക്കാതെ പറയാനാവില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. വിധി വായിച്ചതിന് ശേഷം അതിനകത്ത് മതിയായ നടപടി സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ശിക്ഷയിൽ നിരാശനാണെന്നും, മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത് എന്നും, ഇതിന് പിന്നിൽ ഗൂഢാലോചനയുള്ളതാണ് എന്നും അദ്ദേഹം ആവർത്തിച്ചു.
ഈ ഗൂഢാലോചന വെച്ച് കുറ്റകൃത്യം ചെയ്യുന്ന പ്രതികൾക്ക് ഏറ്റവും മിനിമം ശിക്ഷ നൽകിയത് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്, നീതിപീഠത്തിനും നൽകുന്നത്. 20 വർഷമെന്നത് പാർലമെന്റ് നിർണയിച്ച ഏറ്റവും കുറവ് ശിക്ഷയാണ്. അതിന് മുകളിൽ എത്ര വേണമെങ്കിലും കോടതിയ്ക്ക് കൊടുക്കാം. കുറ്റം തെളിഞ്ഞ സ്ഥിതിയ്ക്ക് 20 വർഷമെന്നത് ഒരു കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണെന്നും ശക്തമായ ഭാഷയിൽ പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.
zfsdf
