ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞ് സമയം കളയേണ്ട; 'Find in Playlist' ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്
ഷീബ വിജയ൯
ഇഷ്ടപ്പെട്ട പാട്ടുകൾ കണ്ടെത്താനായി യൂട്യൂബ് മ്യൂസിക് പ്ലേലിസ്റ്റുകളിൽ ഇനി മണിക്കൂറുകളോളം തിരയേണ്ടി വരില്ല. പ്ലേലിസ്റ്റുകളിൽ നിന്ന് ആവശ്യമുള്ള ട്രാക്കുകൾ വേഗത്തിൽ കണ്ടെത്തി പ്ലേ ചെയ്യാൻ സഹായിക്കുന്ന 'Find in playlist' എന്ന പുതിയ ഫീച്ചർ യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചു. ഈ പുതിയ സവിശേഷത ഉപയോഗിച്ച് പ്ലേലിസ്റ്റുകളിലെ പാട്ടുകൾ അവയുടെ പേര് ഉപയോഗിച്ച് നേരിട്ട് സേർച്ച് ചെയ്യാനും വേഗത്തിൽ പ്ലേ ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും.
നിലവിൽ ഈ ഫീച്ചർ വളരെ പരിമിതമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് മ്യൂസിക് ആപ്പിൻ്റെ 8.45.3 പതിപ്പ് ഉള്ള ഐഫോൺ ഉപയോക്താക്കളിൽ ചിലർക്കാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. പ്ലേലിസ്റ്റ് പേജിലെ 'ഷഫിൾ പ്ലേ' എന്നതിന് താഴെയുള്ള ത്രീ-ഡോട്ട് മെനുവിൽ ചില ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ ആൻഡ്രോയിഡ് ആപ്പിന് ഈ സവിശേഷത ഇതുവരെ ലഭ്യമായിട്ടില്ല. ഫീച്ചർ എല്ലാ ഐഫോൺ ഉപഭോക്താക്കൾക്കും ദൃശ്യമാകുന്നില്ല.
'Find in Playlist' ഫീച്ചർ ഉപയോഗിക്കേണ്ട വിധം: യൂട്യൂബ് മ്യൂസിക് ആപ്പിലെ ഏതെങ്കിലും പ്ലേലിസ്റ്റ് തുറക്കുക. മുകളിലുള്ള മൂന്ന് ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക.'ഫൈൻഡ് ഇൻ പ്ലേലിസ്റ്റ്' (Find in Playlist) ഓപ്ഷൻ തിരഞ്ഞെടുക്കുക. തിരയൽ ബാറിൽ പാട്ടിൻ്റെ പേര് നൽകുക. റിസൾട്ടിൽ നിന്ന് ഗാനം തിരഞ്ഞെടുത്ത് പ്ലേ ചെയ്യുക.
qsaqADSADS
