യുഎഇ പൗരന്മാർക്ക് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ 3 വിമാനത്താവളങ്ങളിൽ കൂടി വിസ ഓൺ അറൈവൽ
ശാരിക
ദുബൈ: യുഎഇയിൽ നിന്നുള്ളവർക്ക് മൂന്ന് വിമാനത്താവളങ്ങളിൽ കൂടി വിസാ ഓൺ അറൈവൽ സംവിധാനം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം. ഇതോടെ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ കൂടി യുഎഇ പൗരന്മാർക്ക് വിസയില്ലാതെ എത്താം.
നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിങ്ങനെ ആറ് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം അനുവദിച്ചിരുന്നത്. എന്നാൽ, ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാർക്കും പാകിസ്താനിൽ വേരുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കില്ല. 2000 രൂപയാണ് ഓൺ അറൈവൽ വിസയ്ക്കുള്ള ഫീസ്, കൂടാതെ പാസ്‌പോർട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം.
്േിേ്ു
