മദീന ബസ് ദുരന്തം: മരിച്ചത് 45 ഇന്ത്യൻ തീർത്ഥാടകർ; ഒരാൾ രക്ഷപ്പെട്ടു
ഷീബ വിജയ൯
മദീന: മദീനയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ഡ്രൈവറടക്കം 46 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന 45 പേരുടെ പേരുകൾ തെലുങ്കാന സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.
തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് ദുരന്തത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. മക്കയിൽ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മദീനയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ മുഫ്രിഹത്ത് എന്ന സ്ഥലത്തുവെച്ച് ഞായറാഴ്ച രാത്രി 11 മണിക്കാണ് (ഇന്ത്യൻ സമയം പുലർച്ചെ 1.30) ബസ് എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചത്. അപകടത്തിൽ ഹൈദരാബാദ് സ്വദേശിയായ 24 കാരൻ മുഹമ്മദ് അബ്ദുൽ ശുഐബ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം സൗദി ജർമ്മൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
cadsasasas
