5000 ദീനാർ മൂല്യമുള്ള മെറ്റൽ ഷീറ്റുകൾ മോഷ്ടിച്ചു: മുഹറഖിൽ നിരവധി ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ഒരു നിർമാണ സൈറ്റിൽ നിന്ന് 5,000 ദീനാർ മൂല്യമുള്ള മെറ്റൽ ഷീറ്റുകൾ മോഷ്ടിച്ച നിരവധി ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോഷണത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻതന്നെ, പൊലീസ് അന്വേഷണ നടപടികളും തിരച്ചിലുകളും ഊർജിതമാക്കി. വിവരങ്ങളും തെളിവുകളും ശേഖരിച്ചതിലൂടെയാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്. മോഷ്ടിച്ചു കടത്തിയ സാധനങ്ങൾ പൂർണമായി കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഡയറക്ടറേറ്റ് വിശദീകരിച്ചു.
fdgdfg
