ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം 'ഖയാൽ' സർഗ്ഗ സായാഹ്നം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രവർത്തകർക്കായി 'ഖയാൽ' എന്ന പേരിൽ കലാപരിപാടികളുടെ സംഗമം സംഘടിപ്പിച്ചു. റിഫയിലെ ദിശ സെൻ്ററിൽ വെച്ച് നടന്ന സർഗ്ഗ സായാഹ്നം വനിതാ വിഭാഗം പ്രസിഡൻ്റ് ലുബൈന ഷഫീഖ് ഉദ്ഘാടനം ചെയ്തു.

മനാമ, റിഫ, മുഹറഖ് എന്നീ മൂന്ന് ഏരിയകളിലെ വനിതാ പ്രവർത്തകർ ഒരുമിച്ചാണ് പരിപാടികൾ അവതരിപ്പിച്ചത്. സംഘഗാനം, കവിതാലാപനം, ഗാനങ്ങൾ, ഹിജാബീസ്, സ്കിറ്റുകൾ, വിപ്ലവ ഗാനങ്ങൾ, ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, കിച്ചൺ ഡാൻസ്, കൂടാതെ ഗസ്സ ദൃശ്യാവിഷ്കാരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് 'ഖയാൽ' ആകർഷകമായി.

 

 

article-image

സകിയ ഷമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ഫാത്തിമ സ്വാലിഹ് സമാപനം നടത്തി. ഷാനി റിയാസ്, ഷബീഹ ഫൈസൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, ജോയിൻ്റ് സെക്രട്ടറി റഷീദ സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സഈദ റഫീഖ്, മെഹ്റ മൊയ്തീൻ, ഫസീല ഹാരിസ്, സുബൈദ മുഹമ്മദലി, ബുഷ്ര റഹീം, ഏരിയ സർഗ്ഗവേദി കൺവീനർമാരായ ഫസീല മുസ്തഫ (റിഫ), ഷഹീന നൗമൽ (മനാമ), ഹെബ ഷകീബ് (മുഹറഖ്), മിൻഹ നിയാസ്, സോന സക്കരിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

  • Straight Forward

Most Viewed