'ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' പുസ്തകം പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി പുറത്തിറക്കിയ പുസ്തകമായ 'ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' എന്ന യാത്രാവിവരണ സമാഹാരത്തിൻ്റെ ജിസിസി തല പ്രകാശനം ബഹ്റൈനിൽ നടന്നു. ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ബി.കെ.എസ്. പ്രസിഡൻ്റ് പി. വി. രാധാകൃഷ്ണപിള്ള പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, നിരവധി വിദേശയാത്രകൾ നടത്തിയ അരുൾദാസ് തോമസാണ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത്.

ബഹ്‌റൈനിൽ ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് റാന്നിയുടെ ആദ്യ പുസ്തകമാണ് 'ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്'. വിനോദസഞ്ചാര രംഗത്ത് പ്രാദേശിക ടൂറിസം വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയതാണ് ഈ പുസ്തകം. എഴുത്തുകാരനും, ചലച്ചിത്രകാരനുമായ അജിത് നായർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്റർ കോർഡിനേറ്റർ സൈദ് എം.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.കെ.എസ്. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി. വൈസ് പ്രസിഡണ്ട് ബോബി പാറയിൽ, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര തുടങ്ങിയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.

article-image

േേി

You might also like

  • Straight Forward

Most Viewed