വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി. അദ്‌ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 160 പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

 

 

article-image

ക്യാമ്പിനോടനുബന്ധിച്ച് നടന്ന സ്തനാർബുദ ബോധവത്കരണ സെമിനാറിന് ഡോ. ദേവി ശ്രീ രാധാമണി നേതൃത്വം നൽകി. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി കൺവീനറും, വോയ്‌സ് ഓഫ് ആലപ്പി മുൻ വൈസ് പ്രസിഡന്റുമായ വിനയചന്ദ്രൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ പ്രസിഡൻ്റ് ശ്രീരാജ് രാജു അധ്യക്ഷനായ യോഗത്തിന് ഏരിയ സെക്രട്ടറി ബിജുമോൻ ശിവരാമപണിക്കർ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ്ങ് കൺവീനർ അജിത് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, മുതിർന്ന അംഗം മധുസൂദനൻ പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു. ക്യാമ്പിൻ്റെ കോർഡിനേറ്റർ കൂടിയായ വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സനിൽ വള്ളികുന്നം നന്ദി രേഖപ്പെടുത്തി.

വോയ്‌സ് ഓഫ് ആലപ്പി മീഡിയ കോർഡിനേറ്റർ സൈജു സെബാസ്റ്റ്യൻ, ഗുദൈബിയ ഏരിയ വൈസ് പ്രസിഡൻ്റ് സുമേഷ് സുധാകരൻ, ഏരിയ ട്രഷറർ രമേശ് രാമകൃഷ്ണൻ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത് വർഗീസ്, രാജേഷ് രാമചന്ദ്രൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

fdsfg

You might also like

  • Straight Forward

Most Viewed