കിരീടാവകാശിയുടെ സാന്നിധ്യത്തിൽ റോയൽ ബഹ്റൈൻ കോൺകോഴ്സ് സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: റോയൽ ഗോൾഫ് ക്ലബ്ബിൽ നടന്ന ആദ്യ റോയൽ ബഹ്റൈൻ കോൺകോഴ്സിന്റെ സമാപന ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രാജകീയ സാന്നിധ്യം ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ആഗോള ഇവന്റുകൾ സംഘടിപ്പിക്കാനുള്ള ബഹ്റൈന്റെ തുടർച്ചയായ വിജയം രാജ്യത്തെ ടൂറിസം മേഖലയുടെ കരുത്തും മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രതിഫലിക്കുന്നുണ്ടെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര ഇവന്റുകൾ ആകർഷിച്ച് ബഹ്റൈനെ ഒരു പ്രമുഖ ടൂറിസം കേന്ദ്രമായി ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
സമാപന ചടങ്ങിൽ കിരീടാവകാശി വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള പ്രിൻസ് ഫൈസൽ എ. അൽ ഫൈസൽ ക്രൗൺ പ്രിൻസ് ഓഫ് ബഹ്റൈൻ അവാർഡ് സ്വന്തമാക്കി. ഇദ്ദേഹം 2008-ലെ 'ഫെറാരി സഗാറ്റോ നിബ്ബിയോ'യുടെ ഉടമയാണ്. ബെസ്റ്റ് ഓഫ് ഷോ അവാർഡ് ലഭിച്ചത് ബഹ്റൈനിൽ നിന്നുള്ള ഡോ. ഖാലിദ് എം അബ്ദുൽ റഹീമിനാണ്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും സ്പോൺസർ സ്ഥാപനങ്ങൾക്കും സംഘാടകസമിതിക്കും അവാർഡുകൾ വിതരണം ചെയ്തു.
ഈ വർഷത്തെ കോൺകോഴ്സിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ കാറിന്റെ പ്രത്യേക പ്രദർശനമായിരുന്നു.

xxfxf