ബഹ്‌റൈൻ രാജാവ് മലേഷ്യൻ രാജാവുമായി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹും സുൽത്താൻ ഇസ്‌കന്ദറുമായി സഖീർ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ബഹ്‌റൈനും മലേഷ്യയും തമ്മിലുള്ള ദൃഢവും ആഴത്തിലുള്ളതുമായ ബന്ധങ്ങൾ ഇരുരാജാക്കന്മാരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നേട്ടത്തിനും സമൃദ്ധിക്കും വേണ്ടി ദ്വിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും പൊതുതാൽപര്യമുള്ള വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത വിപുലമായ ചർച്ചായോഗവും നടന്നു.

article-image

asdsad

You might also like

  • Straight Forward

Most Viewed