മക്കളോടൊപ്പം സ്വർഗ്ഗത്തിൽ' പ്രഭാഷണം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'മക്കളോടൊപ്പം സ്വർഗ്ഗത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇന്റർനാഷണൽ ഇസ്ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ദാറുൽ ബയ്യിന സ്കൂളിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെന്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുതവ്വ പരിപാടി ഉദ്ഘാടനം ചെയ്തു. അൽ ഫുർഖാൻ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു.
പ്രവാസത്തോട് വിട പറയുന്ന ടി.പി. അബ്ദുറഹ്മാനെ ചടങ്ങിൽ ആദരിച്ചു. ഡോ. ഈസാ മുതവ്വ ടി.പി. അബ്ദുറഹ്മാന് മൊമന്റോ നൽകി. കൂടാതെ, അൽ ഫുർഖാൻ മദ്റസ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കെ.എം.സി.സി. ഗ്ലോബൽ പ്രസിഡന്റ് ഹസൈനാർ കളത്തിങ്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷാധികാരികളായ അബ്ദുൽ മജീദ് തെരുവത്ത്, ബഷീർ മദനി, മൂസാ സുല്ലമി, ട്രഷറർ നൗഷാദ് സ്കൈ, സുഹൈൽ മേലടി, അബ്ദുറഹ്മാൻ മുള്ളങ്കോത്ത് എന്നിവർ പ്രസീഡിയം അലങ്കരിച്ചു.
ജനറൽ സെക്രട്ടറി മനാഫ് സി.കെ. സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു. യൂസുഫ് കെ.പി., ഹിഷാം കുഞ്ഞഹമ്മദ്, മുബാറക് വി.കെ., ഇഖ്ബാൽ അഹ്മദ്, ഫാറൂഖ് മാട്ടൂൽ, സയ്യിദ് പുഴക്കൽ, അബ്ദുല്ല പുതിയങ്ങാടി, ബാസിത് അനാറത്ത്, മുഹമ്മദ് ഷാനിദ്, ഹക്കീം യൂസഫ്, നസീഫ് സൈഫുല്ല, മുസ്ഫിർ മൂസ, മായൻ കൊയ്ലാണ്ടി, സമീൽ യൂസുഫ് എന്നിവരും വനിതാ വിങ് പ്രവർത്തകരായ സബീല യൂസുഫ്, ഖമറുന്നിസ കുറ്റ്യാടി, ബിനുറഹ്മാൻ, സമീറാ അനൂപ്, സീനത്ത് സൈഫുല്ല, സജില മുബാറക്, നസീമ സുഹൈൽ തുടങ്ങിയവരും പരിപാടികൾ നിയന്ത്രിച്ചു.
vv
