രാജു നാരായണ സ്വാമിഐ.എ.എസിനെ ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രമുഖ സിവിൽ സർവന്റുമായ ശ്രീ. രാജു നാരായണ സ്വാമി ഐ.എ.എസിനെ ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ഭാരവാഹികൾ ആദരിച്ചു.

ബി.എം.ഡി.എഫ്. പ്രതിനിധികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പൊന്നാട അണിയിച്ച് ബഹുമാനിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ഔദ്യോഗിക ചുമതലകൾ വഹിച്ചപ്പോൾ ലഭിച്ച ഹൃദ്യമായ അനുഭവങ്ങൾ രാജു നാരായണ സ്വാമി ഐ.എ.എസ്. ഫോറം ഭാരവാഹികളുമായി പങ്കുവെച്ചു. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ യാത്രകളും പ്രവർത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു.

ബി.എം.ഡി.എഫ്. ആക്ടിംഗ് പ്രസിഡന്റ് റംഷാദ് അയിലക്കാട്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, വൈസ് പ്രസിഡന്റുമാരായ സകരിയ്യ പൊന്നാനി, മുനീർ വളാഞ്ചേരി, എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ റസാക്ക് പൊന്നാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

You might also like

  • Straight Forward

Most Viewed