എ.കെ.സി.സി. ബഹ്‌റൈൻ കേരളപ്പിറവി ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: എ.കെ.സി.സി. (അസോസിയേഷൻ ഓഫ് കേരളാ കത്തോലിക് കോളജ് അലുമ്‌നി) ബഹ്‌റൈൻ ചാപ്റ്റർ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സ്‌കൂൾ ചെയർമാനുമായ ബിനു മണ്ണിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
എ.കെ.സി.സി.യുടെ ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക ചടങ്ങിൽ അധ്യക്ഷനായിരുന്നു. 'കേരളവും കുടുംബവും' എന്ന വിഷയത്തെ ആസ്പദമാക്കി ജോജി കുര്യൻ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡന്റ് പോളി വിതത്തിൽ ആശംസകൾ നേർന്നു.
പരിപാടിയുടെ ഭാഗമായി നടന്ന ഗാന, നൃത്ത സന്ധ്യ ശ്രദ്ധേയമായി. എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതം ആശംസിച്ചു. ജിബി അലക്സ് നന്ദി രേഖപ്പെടുത്തി.
എ.കെ.സി.സി. ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, അലക്സ് സ്കറിയ, മോൻസി മാത്യു, രതീഷ് സെബാസ്റ്റ്യൻ, ജൻസൻ ദേവസി, ഷിനോയ് പുള്ളിക്കൻ, ജോയ് പോളി, പോൾ ഉറുവത്ത്, ബിജു ആൻഡോ, ജെയിംസ് ജോസഫ്, റോയി ദാസ്, പ്രീജി ജേക്കബ്, ബൈജു തോമസ്, ബോബൻ, ജോഷി വിതയത്തിൽ എന്നിവർ നേതൃത്വം നൽകി. ലേഡീസ് വിങ് ഭാരവാഹികളായ മെയ്മോൾ ചാൾസ്, ജിൻസി ജീവൻ, സിന്ധു ബൈജു, ലിവിൻ ജിബി, സെലിൻ ജെയിംസ്, ലിജി ജോൺസൺ, റിൻസി ഐസക് എന്നിവരും യൂത്ത് കൗൺസിൽ ഭാരവാഹികളായ ജെന്നിഫർ ജീവൻ, അൽക ജയിംസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
zff
