ഐ.വൈ.സി.സി ബഹ്‌റൈൻ 2025-2026: ട്യൂബ്ലി-സൽമാബാദ് ഏരിയാ കമ്മിറ്റി ഭാരവാഹികൾ


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൾച്ചറൽ കോൺഗ്രസ്‌ ബഹ്‌റൈൻ, ട്യൂബ്ലി-സൽമാബാദ് ഏരിയാ കമ്മിറ്റിയുടെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷമാസ് മുഹമ്മദ് അലിയാണ് പ്രസിഡൻ്റ്.

സുകുമാരൻ.സി സെക്രട്ടറിയായും അസർ മുണ്ടപ്പള്ളി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അസിൽ വൈസ് പ്രസിഡന്റും അനീഷ് പീറ്റർ ജോയിൻ്റ് സെക്രട്ടറിയുമാണ്.

മുഹമ്മദ് റിയാസ്, റോബിൻ മാത്യു, മുഫീദ്, ഷഹബാസ്, രാജൻ ബാബു എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. രഞ്ജിത് മാഹി, സലിം അബൂത്വാലിബ്, ജമീൽ കണ്ണൂർ, ഷാഫി വയനാട്, ഫൈസൽ പട്ടാമ്പി, നവീൻ ചന്ദ്രൻ, ഷബീർ മുട്ടം, ആഷിഖ് ഷാജഹാൻ ഉൾപ്പെടെ എട്ട് പേരെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തിട്ടുണ്ട്.

ഓരോ വർഷവും 9 ഏരിയകളിലും, ബഹ്‌റൈൻ ദേശീയ തലത്തിലും കമ്മിറ്റികൾ മാറുന്ന രീതിയാണ് ഐ.വൈ.സി.സി പിന്തുടരുന്നത്. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ കമ്മിറ്റി നിലവിൽ വരും.

article-image

െ്ി്ി

You might also like

  • Straight Forward

Most Viewed