പ്രവാസി ചികിത്സാ ഫീസ് വർദ്ധിപ്പിക്കണം: നിർദേശത്തിന് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ഈടാക്കുന്ന ചികിത്സാ ഫീസ് വർദ്ധിപ്പിച്ച് സ്വകാര്യ ആശുപത്രികളിലെ നിരക്കിന് തുല്യമാക്കണമെന്ന നിർദ്ദേശത്തിന് പാർലമെൻ്റ് അംഗീകാരം നൽകി. സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓൻകിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദ്ദേശം സമർപ്പിച്ചത്.

ഗൾഫ് മേഖലയിൽ ഏറ്റവും കുറഞ്ഞ ചികിത്സാ ഫീസാണ് നിലവിൽ ബഹ്‌റൈൻ ഈടാക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള വൈദ്യസേവനം സർക്കാർ ആശുപത്രികൾക്ക് കനത്ത സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഈ നീക്കം നടത്തിയത്. പാർലമെൻ്റ് അംഗീകാരം നൽകിയതോടെ, നിർദ്ദേശം കൂടുതൽ പഠനത്തിനും തീരുമാനത്തിനുമായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറിയിട്ടുണ്ട്.

article-image

sdfgsd

You might also like

  • Straight Forward

Most Viewed