ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്
ശാരിക
ടെൽ അവീവ്: ഹമാസിനെ പൂർണമായും ഇല്ലാതാക്കുന്നത് വരെ ഗാസയിലെ സൈനിക ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ ഹമാസ് തുരങ്കങ്ങൾ നശിപ്പിക്കുമെന്നും അതിന് യാതൊരു പരിമിതിയും കാണിക്കില്ലെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി.
“ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മഞ്ഞ വരയ്ക്കുള്ളിൽ ആക്രമണം തുടരും. ഹമാസിന്റെ ടണലുകൾ തകർക്കുകയും ഭീകരരെ ഇല്ലാതാക്കുകയും ചെയ്യും,” — കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ഹമാസിനെ നീരായുധികരിക്കുകയും ചെയ്യുന്നതാണ് ഇസ്രയേലിന്റെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഗാസ മുനമ്പിലെ ഇസ്രയേൽ മേഖലയിലേക്ക് കുടുങ്ങിക്കിടക്കുന്ന ഹമാസ് ഭീകരരെ സുരക്ഷിതമായി തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ. 200-ഓളം ഹമാസ് ഭീകരർ റഫയ്ക്ക് താഴെയുള്ള തുരങ്കങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരം. ഇവരെ സുരക്ഷിതമായി മടങ്ങാൻ അനുവദിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.
േിേി
