ഫോർട്ടി ബ്രദേഴ്‌സ് എഫ്.സി 'ജില്ല കപ്പ് സീസൺ 3', 'വെറ്ററൻസ് കപ്പ് സീസൺ 3' ടൂർണമെന്റുകളുടെ പോസ്റ്റർ പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ ഫുട്‌ബാൾ പ്രേമികളുടെ കൂട്ടായ്മയായ ഫോർട്ടി ബ്രദേഴ്‌സ് എഫ്.സി സംഘടിപ്പിക്കുന്ന 'ജില്ല കപ്പ് സീസൺ 3', 'വെറ്ററൻസ് കപ്പ് സീസൺ 3' ടൂർണമെന്റുകളുടെ പ്രചാരണ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ഫുട്‌ബാൾ താരം വി.പി. സുഹൈർ നിർവഹിച്ചു. സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരും ഫോർട്ടി ബ്രദേഴ്‌സ് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രചാരണ പരിപാടികൾക്ക് ഇതോടെ ഔദ്യോഗികമായി തുടക്കമായി. നവംബർ 13, 14, 15 തീയ്യതികളിലായി സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. കേരളത്തിലെ എട്ട് ജില്ലകളെ പ്രതിനിധീകരിച്ച് എട്ട് ടീമുകൾ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് മത്സരത്തിനെത്തുന്നത്. കൂടാതെ 40 വയസ്സിനുമുകളിൽ പ്രായമുള്ളവരുടെ ടൂർണമെന്റ് വെറ്ററൻസ് കപ്പ് സീസൺ 3യും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രസിഡന്റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ മൊയ്തീൻ കുട്ടി, കെ.എഫ്.എ സെക്രട്ടറി സജ്ജാദ്, രക്ഷാധികാരികളായ മുസ്തഫ ടോപ്പ്, അബ്ദുല്ല എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിനെത്തിയ വി.പി. സുഹൈറിന് 40 ബ്രദേഴ്‌സ് ക്ലബ് അംഗങ്ങൾ മെമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി മൻസൂർ അത്തോളി സ്വാഗതവും ട്രഷറർ ഇബ്രാഹിം ചിറ്റണ്ട നന്ദിയും പറഞ്ഞു.
േേ്ി