ഡോ. കെ. ഗോപിനാഥ മേനോന് അനുമോദനം നൽകി


പ്രദീപ് പുറവങ്കര

മനാമ l വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ (എഡ്യൂക്കേഷണൽ സൈക്കോളജി) ഡോക്ടറേറ്റ് നേടിയ ബഹ്‌റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ മേനോന് സ്റ്റുഡൻ്റ്‌സ് ഗൈഡൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി. ഫീനിക്‌സ് എഡുപാർക്കിൽ വെച്ച് സ്റ്റുഡൻ്റ്‌സ് ഫോറം ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡൻ്റ് വിദ്യാധരൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഡോ. ഗോപിനാഥ മേനോന് മെമൻ്റോ നൽകി ആദരിച്ചു.

കെസിഎ പ്രസിഡൻ്റ് ജയിംസ് ജോൺ, യു.പി.പി. ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സൽമാനിയ മെഡിക്കൽ സെൻ്റർ ഡോ. ഇക്ബാൽ, കെ.എം.സി.സി. വൈസ് പ്രസിഡൻ്റ് ഗഫൂർ കൈപ്പമംഗലം, ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഇ.എ. സലിം, സയൻസ് ഇൻ്റർനാഷണൽ ഫോറം സെക്രട്ടറി പ്രശാന്ത് ധർമ്മരാജ്, ഫീനിക്സ് എഡുപാർക്ക് ചെയർമാൻ സക്കറിയ, നൗഷാദ് മഞ്ഞപ്പാറ, ഗോപാലൻ, മൊയ്തീൻ, ചന്ദ്രബോസ്, പ്രദീപ്, ജയ്‌സൺ, ജിബു വർഗ്ഗീസ്, ജിമ്മു, ആൻസൺ, ശ്രീജിത്ത്, റജീന ഇസ്മായിൽ, ജിൻസി തുടങ്ങിയവർ ആശംസകൾ നേർന്നു.

മറുപടി പ്രസംഗത്തിൽ ഡോ. ഗോപിനാഥ മേനോൻ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ എടുത്തുപറഞ്ഞു. പുതിയ കാലഘട്ടത്തിൽ അധ്യാപകരുടെ ഉത്തരവാദിത്തം വർധിച്ചിട്ടുണ്ടെന്നും, കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ അവർക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റജീന ഇസ്മായിൽ നന്ദി രേഖപ്പെടുത്തി. ഡോ. ശ്രീദേവി രാജൻ, സെയ്ദ് ഹനീഫ്, വിജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

dsfgdfg

You might also like

  • Straight Forward

Most Viewed