ദിലീപ് ഫാൻസ് ബഹ്‌റൈൻ ഓണം പൊന്നോണം 2k25 സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ദിലീപ് ഫാൻസ് ബഹ്‌റൈൻ ഫാൻസ് അംഗങ്ങളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി ഓണം പൊന്നോണം 2k25 എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
ജുഫെയർ ക്രിസ്റ്റൽ പാലസിൽ വച്ച് നടന്ന പരിപാടികൾക്ക് പ്രസിഡന്റ് റസാഖ് ബാബു വല്ലപ്പുഴ, സെക്രട്ടറി പ്രശോബ് ധർമ്മൻ, രക്ഷാധികാരി ആൽബിൻ സോഷ്യൽ മീഡിയ കൺവീനർ ഷംസീർ വടകര, ആർട്സ് & എന്റർടൈൻമെന്റ് കൺവീനർ മൻസൂർ, ജോയിന്റ് സെക്രട്ടറി മിർഷാഹിൻ, സ്പോർട്സ് വിങ് കൺവീനർ രഘു, എക്സിക്യൂട്ടീവ് മെമ്പർമാരായ ജയൻ ജോർജ്, ഷഫീർ, ഡെയ്ൽ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ദേ പുട്ട് മാനേജിങ് ഡയറക്ടർ പാർവതി മായ, സാമൂഹിക പ്രവർത്തകൻ മനോജ് കുമാർ പിള്ള തുടങ്ങിയവർ മുഖ്യാഥിതികൾ ആയിരുന്നു.
dsfdsf