ദീപാവലി ആഘോഷം; ഇന്ത്യൻ കുടുംബങ്ങളിൽ രാജകീയ സന്ദർശനം


പ്രദീപ് പുറവങ്കര

മനാമ l ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് വേണ്ടി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യൻ കുടുംബങ്ങളെ സന്ദർശിച്ചു.

സഹവർത്തിത്വം, ഐക്യം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങൾ രാജ്യം തുടർന്നും പ്രോത്സാഹിപ്പിക്കുമെന്ന് ശൈഖ് മുഹമ്മദ് സന്ദർശനവേളയിൽ വ്യക്തമാക്കി.  മുൽജ്‌മാൽ, കവലാനി, താക്കർ, ഭാട്ടിയ, അസർപ്പോട്ട, പമ്പാവാസൻ നായർ തുടങ്ങിയവരും വീടുകളിൽ നേരിട്ടെത്തിയാണ് ആശംസകൾ നേർന്നത്.  നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാനോടൊപ്പം സന്നിഹിതരായിരുന്നു.

article-image

ംു്ു

You might also like

  • Straight Forward

Most Viewed