26 മന്ത്രിമാരുള്ള പുതിയ മന്ത്രിസഭ ഗുജറാത്തില്‍ അധികാരമേറ്റു


ശാരിക

അഹമ്മദാബാദ് l 26 മന്ത്രിമാരുള്ള പുതിയ മന്ത്രിസഭ ഗുജറാത്തില്‍ അധികാരമേറ്റു. സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ആം ആദ്മി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സംഘവി വന്‍ വിജയം നേടിയിരുന്നു.

ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഉള്‍പ്പെടെ 19 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്.

പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ചതോടെ ഗുജറാത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രി ഉള്‍പ്പെടെ 26 പേരായി ഉയര്‍ന്നു.

പുതിയ മന്ത്രിസഭയില്‍ പരിചിതരായ നിരവധി മുഖങ്ങളുണ്ട്. ആറ് മന്ത്രിമാര്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. ഋഷികേശ് പട്ടേല്‍, കനുഭായ് ദേശായി, കുന്‍വര്‍ജി ബവാലിയ, പ്രഫുല്‍ പന്‍സേരിയ, പര്‍ഷോത്തം സോളങ്കി, സംഘവി എന്നിവരാണ് മന്ത്രിസഭയില്‍ നിലനിര്‍ത്തപ്പെട്ടവര്‍. പുതിയ മന്ത്രിസഭയില്‍ ഇവരുടെ വകുപ്പുകളിലും മാറ്റമില്ല.

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, നരേഷ് പട്ടേല്‍, ദര്‍ശന വഗേല, പ്രത്യുമാന്‍ വാജ, കാന്തിലാല്‍ അമൃതിയ, മനിഷ വാകില്‍, അര്‍ജുന്‍ മോന്ദ്വാഡിയ, ജിതു വാഘാനി, സ്വരൂപ് ജി ഠാക്കൂര്‍, ത്രികാം ഛാംഗ, ജയറാം ഗാമിത്, പി.സി. ബരാന്ദ, രമേശ് കത്താറ, ഈശ്വര്‍സിന്‍ഹ് പട്ടേല്‍, പ്രവീണ്‍ മാലി, രാമന്‍ഭായ് സോളാങ്കി, കമലേഷ് പട്ടേല്‍, സഞ്ജയ് സിങ് മാഹിദ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

article-image

gdsfgdg

You might also like

  • Straight Forward

Most Viewed