ബഹ്റൈൻ തീരങ്ങളിൽ ജെല്ലിഫിഷിന്റെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ തീരങ്ങളിൽ ജെല്ലിഫിഷിന്റെ സാന്നിദ്ധ്യം വർദ്ധിച്ചുവരുന്നു. കടലിലെ ജലത്തിന്റെ താപനില വർധിക്കുന്നതാണ് ജെല്ലിഫിഷുകൾ പെരുകാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജെല്ലിഫിഷുകളെ ഭക്ഷിക്കുന്ന കടലാമകൾ, ചിലതരം മത്സ്യങ്ങൾ തുടങ്ങിയവയുടെ എണ്ണം കുറഞ്ഞതും വർധനക്കിടയാക്കുന്നു. ജെല്ലിഫിഷുകളെ സ്പർശിക്കുന്നതും അതിന്‍റെ ആക്രമണത്തിനിരയാകുന്നതും കഠിനമായ വേദനക്കും അസ്വസ്ഥതക്കും കാരണമാകും. അതിനാൽ, ബീച്ചുകളിൽ കുളിക്കാൻ പോകുന്നവർ അതിജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവയുടെ ആക്രമണമേറ്റാലുടൻ ശുദ്ധജലം ഉപയോഗിച്ച് കഴുകുകയോ വൈദ്യസഹായം തേടുകയോ ചെയ്യണം.ജെല്ലിഫിഷുകളുടെ സാന്നിധ്യം അറിയിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ തീരങ്ങളിൽ ഉണ്ടെങ്കിൽ ശ്രദ്ധ പുലർത്തണമെന്നും, കുട്ടികളെ കടലിലിറക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
sdfsdf