ഇന്ത്യ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചെന്ന് ആരോപണം; ശശി തരൂര്‍ എം.പിക്കെതിരെ വിമര്‍ശനവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിക്കെതിരെ വിമര്‍ശനവുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി . ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ശശി തരൂര്‍ പങ്കുവെച്ചെന്ന് ആരോപിച്ചാണ് എംബസിയുടെ വിമര്‍ശനം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ആരാധ്യനായ അംഗം റീട്വീറ്റ് ചെയ്ത് കാണുന്നത് സങ്കടകരമാണെന്നും ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
കുവൈറ്റ് ഇന്ത്യൻ എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത്